09:46am 11 November 2026
NEWS
ആയുർവേദ മെഗാ മെഡിക്കൽ ക്യാംപ് നടത്തി
17/09/2025  06:16 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ആയുർവേദ മെഗാ മെഡിക്കൽ ക്യാംപ് നടത്തി

കൊച്ചി : ആയുർവ്വേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ എറണാകുളം ജില്ലാ കമ്മിറ്റിയും എറണാകുളം സിറ്റി ഏരിയയും എറണാകുളം പ്രസ് ക്ലബ്ബുമായി സഹകരിച്ച്   സ്പെഷ്യാലിറ്റി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. എറണാകുളം സബ് കളക്ടർ ജി സായി കൃഷ്ണ ഐ എ എസ് ഉദ്ഘാടനം ചെയ്തു.  പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് ആർ ഗോപകുമാർ അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ്ബ് സെക്രട്ടറി  ഷജിൽ കുമാർ  , കെ യു   ഡബ്ളിയു ജെ സംസഥാന സമിതിയംഗം ജിപ്സൺ സിക്കേര, ജില്ലാ നിർവാഹക സമിതിയംഗം പി ഒ ജിഷ ,  അസോസിയേഷൻ ഓഫ് ഇന്ത്യ എറണാകുളം ജില്ലാ സെക്രട്ടറി ഡോ. എലിസബത്ത് മാത്യു, ജില്ലാ പ്രസിഡൻ്റ് ഡോ. മനു ആർ മംഗലത്ത് , എറണാകുളം സിറ്റി ഏരിയ പ്രസിഡൻ്റ് ഡോ. ബിനോയ് ദേവദാസ് , എറണാകുളം സിറ്റി ഏരിയ സെക്രട്ടറി ഡോ. സതീഷ്  വാസുദേവ് എന്നിവർ പങ്കെടുത്തു. അസ്ഥി , ത്വക് രോഗങ്ങൾ, ജീവിതശൈലി രോഗങ്ങൾ, ഉദരരോഗങ്ങൾ, നേത്ര ചികിത്സ, സ്ത്രീരോഗങ്ങൾ തുടങ്ങി എട്ടോളം സ്പെഷ്യാലിറ്റികളിലായി നൂറോളം പേർ പങ്കെടുത്തു . ഡോ. രോഹിത്ത് രവി, ഡോ. ഗംഗ ശശിധരൻ, ഡോ യമുന, ഡോ. ബിൻസ ഹസൻ , ഡോ. എമിലിൻ കെ ജോർജ്ജ് , ഡോ. ഗ്രീഷ്മ പ്രമോദ് , ഡോ. ജയചന്ദ്രൻ, ഡോ. ജിഷ്ണു വേണു ഗോപാൽ  , ഡോ അഞ്ജന ശ്രീധർ , ഡോ. ദേവദാസ് ഡോ. ടോമി തോമസ് എന്നിവർ ക്യാംപിന് നേതൃത്വം നൽകി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img